ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് വിജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു. ഇതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി ശ്രീലങ്ക. നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റൺസെടുത്തു. 42 പന്തില് 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് എട്ട് കളിക്കാര്‍ ഐസോലേഷനിലായതോടെ ബാറ്റ്‌സ്മാന്‍മാരെ തികക്കാന്‍ പാടുപെട്ട ഇന്ത്യ അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുമായാണ് ബാറ്റിംഗിനിറങ്ങിയത്. ഓപ്പണറായി ഇറങ്ങിയ ഗെയ്ക്‌വാദ് 18 പന്തില്‍ 21 റണ്‍സ് കണ്ടെത്തി. ദേവ്ദത്ത് പടിക്കല്‍ 23 പന്തില്‍ 29 റണ്‍സും നിതീഷ് റാണ 12 പന്തില്‍ 9 റണ്‍സുമാണ് നേടിയത്.
സ്ലോ പിച്ചില്‍ ഇഴഞ്ഞു നീങ്ങിയ ശിഖര്‍ ധവാന്‍ 42 പന്തില്‍ 40 റണ്‍സുമായി മടങ്ങിയശേഷം വന്നവര്‍ക്ക് ആര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍ 13 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ നിതീഷ് റാണ 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് അവസാന ഓവറില്‍ മടങ്ങി. അതേസമയം 34 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 40 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയുടെ പ്രകടനമാണ് ലങ്കന്‍ വിജയത്തില്‍ നിര്‍ണ്ണായമായത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

