Saturday, May 25, 2024
spot_img

രാജ്യത്ത്​ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും കോവിഡ്​ ആന്‍റിബോഡി ആർജ്ജിച്ചു; പ്രതിരോധശേഷി കൈവരിച്ചവര്‍ കുറവ് കേരളത്തില്‍; കൂടുതല്‍ മധ്യപ്രദേശില്‍: കണക്കുകൾ പുറത്ത് വിട്ട് ഐസിഎംആര്‍

ദില്ലി: പ്രതിരോധ വാക്‌സിനേഷന്‍ മുഖേനയോ രോഗം വന്നത് മൂലമോ കൊവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ. ഐസിഎംആര്‍ സര്‍വേ റിപോര്‍ട്ട് പ്രകാരം കേരളത്തില്‍ 44.4 ശതമാനമാണ് ‘സീറോ പോസിറ്റീവ്’ ആയവര്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ സിറോ പോസിറ്റീവാണ്.

സര്‍വേ നടത്തിയ 11 സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വൈറസിനെതിരേ ആന്റിബോഡികള്‍ വികസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ജൂണ്‍ 14 നും ജൂലൈ 6 നും ഇടയിലാണ് ഐസിഎംആര്‍ സീറോ സര്‍വേ നടത്തിയത്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസിഎംആര്‍ നടത്തിയ ദേശീയ സീറോ സര്‍വേയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ബുധനാഴ്ചയാണ് പുറത്തുവിട്ടത്.

രാജസ്​ഥാനില്‍ 76.2 ശതമാനം, ബിഹാര്‍ 75.9, ഗുജറാത്ത്​ 75.3, ഛത്തീസ്​ഗഢ്​ 74.6, ഉത്തരാഖണ്ഡ്​ 73.1, ഉത്തര്‍ പ്രദേശ്​ 71, ആന്ധ്ര 70.2, കര്‍ണാടക 69.2, തമിഴ്​നാട്​ 69.2, ഒഡിഷ 68.1 ശതമാനം എന്നിങ്ങനെയാണ്​ മറ്റു സംസ്​ഥാനങ്ങളിലെ കണക്ക്​. ദേശീയ തലത്തിൽ കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ഐസി‌എം‌ആർ ദേശീയ സെറോ സർവേ നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles