Monday, May 20, 2024
spot_img

നാല് വിക്കറ്റുമായി ലങ്കയെ എറിഞ്ഞിട്ട് ഭുവി; ആദ്യ ടി20യിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. 38 റണ്‍സിനാണ് സന്ദര്‍ശകരായ ഇന്ത്യയുടെ ജയം. മികച്ച പ്രകടനം നടത്തിയ ബൗളർമാരുടെ ബലത്തിലാണ് ഇന്ത്യ ലങ്കയ്ക്ക് മേൽ ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.1 ഓവറില്‍ 126ന് എല്ലാവരും പുറത്തായി.

അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും (50) നാല് വിക്കറ്റ് പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാർ യാദവ് (50) ശിഖർ ധവാൻ (46) സഞ്ജു സാംസൺ (27) ഇഷാൻ കിഷൻ എന്നിവരുടെ പ്രകടനമാണ് 164 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. അതേസമയം അരങ്ങേറ്റ ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായെങ്കിലും എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് പൃഥ്വി നേടിയത്.

മത്സരത്തിൽ അർധസെഞ്ചുറി നേടി മികച്ച പ്രകടനം തുടർന്ന ഇന്ത്യയുടെ സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദി മാച്ച്. മൂന്ന് ടി20 ഇന്നിങ്‌സില്‍ നിന്ന് 139 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 50 റണ്‍സാണ് സൂര്യ കുമാർ നേടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles