Thursday, May 9, 2024
spot_img

ഖജനാവ് കാലിയാക്കി… കൂടുതൽ ഫണ്ട് വേണം… മമതാ ബാനർജി കേന്ദ്രസഹായത്തിന് ദില്ലിയിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദില്ലി സന്ദർശനം ഇന്ന് ആരംഭിക്കും. ഈ മാസം 30 വരെയാണ് മമതാ ബാനർജി ദില്ലിയിൽ ഉണ്ടാകുക. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രം നല്‍കിയ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “മമത ബാനർജി സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വൻ അഴിമതി മൂലം പശ്ചിമ ബംഗാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്, ടിഎംസി ഖജനാവ് കാലിയാക്കി” – എന്നും ദിലീപ് ഘോഷ് പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയും തൃണമൂലിലെ വിഭാഗീയതയും ഏറ്റവും മോശം അവസ്ഥയിലാണ്. 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ നയിക്കാൻ സാധിക്കില്ലെന്ന് ദീദി മനസിലാക്കിയതാണ് ഈ ദില്ലി സന്ദര്‍ശനത്തിന് കാരണമെന്നും ഘോഷ് പരിഹസിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles