Thursday, March 28, 2024
spot_img

ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ വന്‍ വളര്‍ച്ച


ദല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയെന്ന് വിലയിരുത്തല്‍. ആഭ്യന്തര വൈദ്യുത ഉപകരണ വിപണി 12% വാര്‍ഷിക വളര്‍ച്ചയില്‍ 2025ഓടെ 72 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാജ്യത്തിന്‍െ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിപണിയുടെ മൊത്തം മൂല്യം 48-80 ബില്യനാണ്. ഇപ്പോള്‍ 11% -12% വളര്‍ച്ചയാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യവും 8.62 ബില്യണ്‍ ഡോളറില്‍ നിന്ന് 13 ബില്യണ്‍ ഡോളറായി ഉടനെ ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിയില്‍ ചൈനയ്ക്ക് ബദലായി ഇന്ത്യ മാറുമെന്ന് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍( ഐഇഎംഎ) വിലയിരുത്തുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങളും പാരീസ് ഉടമ്പടി പ്രകാരം കാര്‍ബണ്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ പ്രാദേശിക ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

Related Articles

Latest Articles