Sunday, September 27, 2026

അഭിമാനം ഉയരട്ടെ വാനോളം: ഇന്ന് 75-ാം സ്വാതന്ത്ര്യദിനം; കനത്തസുരക്ഷയില്‍ ആഘോഷം

ദില്ലി: ഭാരതം 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും. ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.

ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കിയിട്ടുണ്ട്. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സർവസജ്ജമാണ് സുരക്ഷാസേന.

അതേസമയം ഏവര്‍ക്കും സ്വതന്ത്ര ദിനാശംസകള്‍ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഏവര്‍ക്കും സ്വതന്ത്ര ദിനാശംസകള്‍ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ “ആസാദി കാ അമൃത് മഹോത്സവ്” എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ രാജ്യത്തെ ഒരോ പൗരനും ഊര്‍ജ്ജം പകര്‍ന്ന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles