Tuesday, December 30, 2025

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കാൻ സോഷ്യൽ മീഡിയ. പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണമാകും

സ്വന്തന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഖര്‍ തിരംഗ’ കാമ്പെയിനിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയായിയിരുന്നു പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ത്ഥന.

ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നതായും മോദി പറഞ്ഞു.

 

Related Articles

Latest Articles