Monday, May 20, 2024
spot_img

വാണിജ്യ സിലിണ്ടറിന് വില കുറച്ചു; കുറച്ചത് 36 രൂപ,പുതിയ നിരക്ക് ഇന്ന് മുതൽ

ദില്ലി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ച് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ. 36 രൂപയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന് കൊച്ചിയിൽ 1,991 രൂപയാണ് പുതിയ വില. എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലക്ക് മാറ്റമില്ല.

ഇന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് 36 രൂപ കുറച്ചിരിക്കുന്നത്. കൊൽക്കത്തയിൽ 2095.50, മുംബൈയിൽ 1936.50, ചെന്നൈയിൽ 2141 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ദില്ലിയിൽ സിലിണ്ടറിന് വില 1976.50 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

ജൂണിലും വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറിന് 134 രൂപയായിരുന്നു അന്ന് കുറച്ചത്.

Related Articles

Latest Articles