Sunday, June 2, 2024
spot_img

ആരുടെയും മുന്നിൽ തല കുനിക്കാതെ വൻശക്തിയായി കുതിച്ചുയർന്ന് ഇന്ത്യ

മതനിന്ദാവിവാദം അറബ് ശാക്തിക ചേരിയെ അടിമുടി ഇളക്കിയിരിക്കുന്നു. ഇന്ത്യയെ ഒന്നിളക്കാനും ചെറുതായൊന്ന് നാണങ്കെടുത്താനും ഉദ്ദേശിച്ചാണ് പ്രവാചകനിന്ദയെ കുത്തിപ്പൊക്കിയത്. ഇന്ത്യൻ ജിഹാദികളുടെ കുത്തിത്തിരിപ്പിൽ വീണ ഖത്തർ ഞാനാദ്യം എന്ന മട്ടിൽ ചാടിവീണു വേണം മാപ്പെന്ന് ഇന്ത്യയോടാവശ്യപ്പെട്ടു. ലോക വർഗ്ഗീയ സംഘടനയായ OIC അതിലും വലിയ തമാശ പറഞ്ഞു , ഇന്ത്യ ഇസ്ലാംമത ബഹുമാനം കാട്ടണമെന്ന് ! അതോടെ ഗൾഫിലെ നമ്മുടെ സൗഹൃദ രാഷ്ട്രങ്ങളും ഖത്തറിനൊത്ത പ്രസ്താവന നടത്തി. പിന്നെക്കാണുന്നത് ഖത്തറിലെ ഏതോ ഒരു സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ സാധനങ്ങൾ ആവേശത്തോടെ എടുത്തു മാറ്റുന്ന മലയാളി കാക്കയെയാണ്‌. അതിലും ആവേശത്തോടെ മലയാളത്തിലെ മാധ്യമ ശുനകന്മാർ ഗൾഫിൽ ബഹിഷ്ക്കരണം തുടങ്ങിയെന്ന അലമുറകളുമായെത്തി. 18 ഓ 15 ഓ ഇസ്ലാമിക രാജ്യകൾ പ്രതിഷേധിച്ചതോടെ ഇന്ത്യ കുലുങ്ങിയെന്നായി ഇന്ത്യൻ ജിഹാദിമാധ്യമ തിരക്കഥയിലെ അടുത്ത രംഗം.

ഇതൊക്കെക്കണ്ട ഇന്ത്യ ഇവിടെ എല്ലാവരും ആദരിക്കപ്പെടുന്നെന്നും ആരും ബഹളം വയ്ക്കേണ്ടെന്നും വ്യക്തമായി പ്രസ്താവിച്ചു, ചില രാജ്യങ്ങളിലെ അംബാസഡർമാരോടു കാര്യവും പറഞ്ഞു മനസ്സിലാക്കി. എന്നിട്ടും മനസ്സിലാകാത്തവണ്ണം ഗൾഫിൽനിന്ന് അപശ്രുതി കേട്ടതോടെ OIC യുടേയും ഇസ്ലാമിക രാജ്യങ്ങളുടേയും ‘മഹത്വ’മെന്താണെന്ന് ഇന്ത്യ തുറന്നു പറഞ്ഞു. വർഗ്ഗീയ അജണ്ട വേണ്ടെന്നും എല്ലാമതങ്ങളേയും വിശ്വാസങ്ങളേയും മാനിക്കാൻ നിങ്ങൾ പഠിക്കൂവെന്നുമായി ഇന്ത്യ. സ്വന്തംവീടു ക്ലീൻ ചെയ്തശേഷംമതി ചൂലുകൊണ്ടുള്ള പടപ്പാട്ടുകളിയെന്ന് ഇന്ത്യ പറഞ്ഞതോടെ പലർക്കും നാണക്കേടായി. ഇന്ത്യ കുലുങ്ങിയെന്ന് വീമ്പുപറഞ്ഞ മലയാളത്തിലെ ശുനകന്മാർക്കപ്പോഴും ഒന്നും മനസ്സിലായില്ല. എന്നാൽ, മാപ്പിൽ ഇന്ത്യ കുലുങ്ങുകയല്ല തങ്ങളെ കുലുക്കുകയാണെന്ന് അറബികൾക്ക് മനസ്സിലായി. പറച്ചിലല്ല പള്ളക്കടി വന്നപ്പോഴാണ് ഗൾഫ് ശരിക്കും കുലുങ്ങിയത്. അറബ് സൗഹൃദത്തിൻ്റെ ഭാരമെടുത്ത് തോട്ടിലെറിഞ്ഞശേഷം ഇന്ത്യ റഷ്യയോടു് ഓയിൽ supply ഇരട്ടിയാക്കാൻ നിദ്ദേശിച്ചതാണ് കാരണം. റഷ്യയാണെങ്കിൽ ബഹു സന്തോഷത്തിലുമായി. ഇതോടെ തൊണ്ട വരണ്ടുപോയ ഗൾഫ്, ഷെൽഫിലേക്ക് വീണ്ടും ഇന്ത്യൻ സാധനങ്ങൾ കയറ്റിത്തുടക്കി. ബഹിഷ്കരണമെന്നത് വെറുതേ പറഞ്ഞതാണ്, അവർ ഷെൽഫിൽ നിന്നൊന്നും മാറ്റിയിട്ടില്ല. മാറ്റിയാൽ ആപ്പീസു പൂട്ടും, മുഴുപ്പട്ടിണാകും. ഇന്ത്യൻ അരിയും ഗോതമ്പും പരിപ്പും ഇറച്ചിയും മറ്റു സാധനങ്ങളും കിട്ടാതായാൽ എന്താകും കഥ. പൊട്ടന്മാരായ ഇന്ത്യൻ ജിഹാദികൾക്കും ഒന്നും തിരിയാത്ത മാക്കാൻ മാധ്യമങ്ങൾക്കും ഇതൊന്നും ഓർക്കേണ്ടതില്ലല്ലോ.
നട്ടം തിരിച്ചിലിലായി ഗൾഫ് രാജ്യങ്ങൾ. മാപ്പാവശ്യപ്പെട്ടിട്ടു് കോപ്പും കിഴുക്കുമാണ് തിരിച്ചു കിട്ടിയത് ! നാണക്കേടൊരു വശത്ത് , കച്ചോടം പൂട്ടുന്ന പേടി മറുവശത്ത്. അതോടെ ട്വീറ്റൊക്കെ മുക്കി, ചിലർ മുങ്ങിയെന്നാണ് കേട്ടത്.

അതുകൊണ്ടു് തീർന്നോ, ഇല്ല. ഇസ്ലാമിക ശാക്തിക ചേരിയെ കീഴ്മേൽ മറിക്കാൻ ഇന്ത്യ 180 ഡിഗ്രിയിൽ Turn എടുത്തു. അവിടെയാണിപ്പോൾ അറബു ലോകം ശരിക്കും പകച്ചുനിൽക്കുന്നത്. വീടു കത്തുമ്പോൾ വാഴവെട്ടാനായി അറേബ്യയിൽ നിന്നൊരാൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി. അങ്ങേരെ നമ്മുടെ പ്രധാനമന്ത്രി അടുത്തിരുത്തി ചർച്ച നടത്തി ഫോട്ടോ പുറത്തുവിട്ടു. ചീനയുടെ വിദേശകാര്യ തലവൻ ദില്ലിയിലെത്തി കാത്തിരുന്നിട്ടും മുഖമോ ചെവിയോ കൊടുക്കാതിരുന്ന മോഡി ഇങ്ങേർക്ക് മുഖം കൊടുക്കുന്ന വാർത്ത വൈറലായി. അതുവരെ മെല്ലെപ്പോക്കിലായിരുന്ന ചബഹാർ തുറമുഖം ഭാരതം ഏറ്റെടുത്തെന്ന പ്രഖ്യാപനവും മീറ്റിങ്ങിനു ശേഷം പുറത്തുവന്നു. അത് ഈ ഏടാകൂട സമയത്തുതന്നെ ഇറാൻ ചെയ്തത് അറബിനാടുകൾക്ക് പൊല്ലാപ്പായി. മാത്രമോ തിരിച്ചു പോകുമ്പോൾ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പുറത്തു തട്ടി ഇന്ത്യ പറഞ്ഞ വാചകം ഞെട്ടലോടെയാണ് ഗൾഫ് കേട്ടത്. ഇറാനുമായുള്ള ‘സഹകരണം ‘ ശക്തിപ്പെടുത്തുമെന്ന്. പോരെ പൂരം. അറബികൾക്ക് ആനന്ദലബ്ദിക്കിനിയെന്തു വേണം !
അല്ലെങ്കിലേ അറേബ്യയ്ക്കു് ഇറാനൊരു തലവേദനയാണ്. ഇന്ത്യ മറുകണ്ടംചാടി കുത്തിത്തിരിപ്പുണ്ടാക്കിയാൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ എന്തെങ്കിലും വികൃതി കാണിക്കും. അതോടെ കപ്പലോട്ടം നിലയ്ക്കും. ഗൾഫ് നിശ്ചലമാകും. അതാണ് കളി. ഒപ്പം ഛബഹാറിൽ ഇന്ത്യയുടെ നിയന്ത്രണം വരുന്നതോടെ മിഡിലീസ്റ്റ് മാത്രമല്ല സെൻട്രൽ ഏഷ്യയിലേയ്ക്കുമുള്ള നീക്കവും എളുപ്പമാകും. അറബിക്കടലിൽ സർവ്വാധിപതിയായി ഇന്ത്യ മാറുകയാണ്. അറബിക്കടലും ഹിന്ദുമഹാസമുദ്രവും നിയന്ത്രിക്കുന്ന ഇന്ത്യയെ പിണക്കിയാൽ ലോകം ദുരിതത്തിലാകും. ആന്തമാൻ ദ്വീപുവഴി പസഫിക്കിലും ഇന്ത്യയ്ക്കിടപെടാനാകും. ഇന്ത്യ കാശിറക്കി നേവിയേയും വ്യോമസേനയേയും ശക്തിപ്പെടുത്തുന്നത് ചീനയെ മാത്രം കണ്ടുകൊണ്ടല്ല. ലോകത്തെ മൊത്തത്തിൽ കണ്ടുകൊണ്ടാണു്. കളിച്ചാൽ പുറത്തിറങ്ങാൻ അറേബ്യൻ യാനങ്ങൾ കപ്പം കൊടുക്കേണ്ടി വരും.

ഇതിത്രയും പറയാൻ കാരണം അറേബ്യൻ രാജ്യങ്ങൾ ഒന്നപമാനിക്കാൻ നോക്കിയതിനാണ് ഇന്ത്യ ഇത്രയും വലിയ മറുപണി കൊടുത്തതെന്നു സൂചിപ്പിക്കാനാണ്. അപ്പോൾ ശരിയായൊരു സംഘർഷത്തിലേയ്ക്കു നീങ്ങിയാലോ ?

യൂറോപ്യൻ രാജ്യങ്ങൾക്ക് എല്ലാമറിയാം. പൊളിറ്റിക്കൽ ഇസ്ലാമിൻ്റ അഹന്തയുടെ കുഞ്ചൊടിക്കണമെന്ന് അവരും ആഗ്രഹിക്കുന്നു. അവരാണിന്ന് ജിഹാദിനാൽ ഏററവും പൊറുതിമുട്ടുന്നത്. ഇതൊന്നും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെട്ടാൽ ആപത്താണ് ഫലം. ഇപ്പോൾ ഇന്ത്യ നൽകിയ ഡോസുതന്നെ അവർക്ക് ധാരാളം. മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട് . റഷ്യൻ ഓയിൽ നാട്ടിലെത്തിച്ച് റിഫൈൻ ചെയ്ത് പലരാജ്യങ്ങൾക്കും വിൽക്കാനാണ് പുതിയ സാഹചര്യത്തിൽ നമ്മുടെ ശ്രമം. ഇറാനും ഇന്ത്യയിലേക്കോടി വന്നതിൻ്റെ കാരണത്തിലൊന്നതാണ്. തങ്ങളുടെ എണ്ണകൂടി ഒന്നെടുത്ത് സഹായിക്കുക. ഇന്ത്യ നിയന്ത്രണമേറ്റ ഛബഹാർ ഒരു വൻ ബഹുമുഖസാദ്ധ്യതാ ഭൂമികയാണ്.

കാര്യങ്ങൾ ഇമ്മാതിരി ‘കുളമാക്കിയ ‘ ശേഷം മോഡി അംബാസഡർമാരോടു പറയുന്നു , സുഹൃത് രാജ്യങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദുരീകരിച്ചോളാൻ. എന്ത് ദുരീകരിക്കാൻ ?
ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടത് മാപ്പാണ്. എന്തിനു വേണ്ടിയാണ് നിങ്ങൾ മാപ്പുചോദിക്കുന്നതെന്ന് തിരിച്ചു ചോദിച്ചാൽ മാപ്പാവശ്യപ്പെട്ടവർ പെടും. കാരണം, നൂപുർ ശർമ്മയുമായുള്ള ചാനൽ ഡിബേററിൻ്റെ ക്ലിപ്പൊന്ന് play ചെയ്താൽ തല കുനിഞ്ഞുപോകുക ഇസ്ലാമിക രാജ്യങ്ങൾക്കാണ്. ആ ചർച്ചയിൽ അങ്ങേയറ്റം വികൃതമായ രീതിയിൽ അതിപുരാതന ശിവലിംഗാരാധനയെ അവഹേളിച്ചത് ഇസ്ലാമിൻ്റെ പ്രതിനിധിയാണ്. അതുകേട്ടു് സഹികെട്ടാണ് നൂപുർ തിരിച്ചു ചോദിച്ചത് : ഇതേപോലെ ഞാൻ പറഞ്ഞാൽ എന്താകും കഥയെന്ന്. എന്നിട്ടവർ ഇസ്ലാം മതഗ്രന്ഥത്തിലെഴുതി വച്ചിട്ടുള്ള രണ്ടുമൂന്നു കാര്യങ്ങൾ സൂചിപ്പിച്ചു. അതു കേട്ടവർക്കറിയാം നൂപുർ ഒരു മതനിന്ദയും നടത്തിയിട്ടില്ലെന്ന് . മറിച്ച് ഇസ്ലാം പ്രതിനിധി പറഞ്ഞത് മുഴുവൻ മതനിന്ദയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഒരു ഗൾഫുരാജ്യവും ഇക്കാര്യം ചർച്ചചെയ്യാനൊരുങ്ങാത്തത്. മാപ്പുപറയിക്കാൻ വരുന്നവൻ മാപ്പുപറഞ്ഞിറങ്ങിയോടേണ്ടി വരുന്നത്ര വഷളായ അവസ്ഥ.
മാത്രമല്ല , ഒരു ചാനലിൽ നടന്ന ചർച്ചയ്ക്കു രാജ്യം മാപ്പുപറയണമെന്നൊക്കെപ്പറയുന്നവൻ്റെ അഹന്തയാണോർക്കേണ്ടത്. അതുകൊണ്ടാണ് ഡച്ച് എം.പി. വിൽഡേഴ്സ് പറഞ്ഞത് മാപ്പുപറയേണ്ടത് ഇന്ത്യയല്ല മറിച്ച് അഹന്ത കാണിച്ച ഇസ്ലാമിക രാജ്യങ്ങളാണെന്ന്. ഇന്ത്യ ആരുമായും തുറന്ന ചർച്ചയ്ക്കു തയ്യാറാകും. കാരണം ഇന്ത്യൻ സൈഡ് ഭദ്രമാണെന്നതാണ്. അപ്പുറം അങ്ങേയറ്റം ദുർബലവും. ഇറാൻ വിദേശകാര്യ മന്ത്രി ഇവിടെ വന്നിട്ടു ‘മതനിന്ദ’യെപ്പറ്റി കമാന്നൊരക്ഷരം മിണ്ടാഞ്ഞതിൻ്റെ കാരണവുമതുതന്നെ! ഇസ്ലാമിസ്റ്റുകളെ സമാധാനിപ്പിക്കാനായി തിരിച്ചുചെന്നിട്ടൊരു ട്വീറ്റിട്ടു. ഇന്ത്യ കണ്ണുരുട്ടിയതോടെ അതുപോലും ഉടനേ മായ്ക്കേണ്ടിവന്നു പാവങ്ങൾക്ക്. അതാണ് ചിത്രം.
ഇതെല്ലാം ലോകം സാകൂതം കണ്ടുകൊണ്ടിരിക്കയാണ്. ഒന്നുമറിയാത്തത് ഇന്ത്യയിലെ പിന്തിരിപ്പൻ റഡ് ജിഹാദികളിൽ ചിലർക്കുമാത്രം.
അവരൊന്നോർത്താൽ നന്ന്. കുഴപ്പത്തിനിറങ്ങിയാൽ വീടും കുടിയും ബുൾഡോസർ നിരത്തും. അല്ലെങ്കിൽ കണ്ടുകെട്ടും.

ഏതു ക്രൈസിസിലും കാശുണ്ടാക്കുകയെന്നത് മോഡിഭരണത്തിൻ്റെ ഒരു പ്രത്യേകതയാണ്. കേറോണയിൽ ചീനയെ ഒതുക്കി വമ്പൻ കമ്പനികളെ ഇന്ത്യയിലെത്തിച്ചു. ഉക്രയിൻ പ്രതിസന്ധിയിൽ ഒറ്റപ്പെട്ടുപോയ റഷ്യയിൽ നിന്ന് വമ്പൻ കിഴിവിൽ ഓയിൽ ഉറപ്പാക്കി അതും എതിർത്തവരുടെ നാവടച്ചുകൊണ്ടു തന്നെ . ഇപ്പോഴത്തെ അറബ് ഇടച്ചിൽ കണ്ടതോടെ സൗഹൃദത്തിൻ്റെ ബാധ്യത ഒഴിവാക്കി ഓയിൽ ഡീൽ ഇരട്ടിയാക്കി. പാചക ഗ്യാസുകൂടി റഷ്യയിൽ നിന്നെടുത്താൽ മറ്റൊരു കുഞ്ഞൻ രാജ്യത്തിൻ്റെ ഗ്യാസുപോകും.
ആരാ മിടുക്കൻ ?
അകത്തുള്ളവരോടും പുറത്തുള്ളവരോടും നവഭാരതത്തിന് ഒന്നേ പറയാനുള്ളു :

മതംമതിമദം_വേണ്ട

ഇതാണ് മോഡി ലൈൻ

Related Articles

Latest Articles