Saturday, June 1, 2024
spot_img

ഇറാനില്‍ ഭൂചലനം; പ്രകമ്പനം ​ഗൾഫ് നാടുകളിലും

ദുബൈ: ഇറാനിൽ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടുവെന്നാണ് വിവരം. ദക്ഷിണ ഇറാനിൽ രാവിലെ 10.06നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. റിക്ടർ സ്‍കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവർ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാർക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളി‍ൽ പോസ്റ്റുകളിട്ടു.

എന്നാൽ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയിൽ യാതൊരു തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles