Tuesday, April 30, 2024
spot_img

ഇന്ത്യ എന്ന രാജ്യവും ഇന്ത്യക്കാരും ഇല്ലെങ്കിൽ ഗൾഫിലെ എക്കണോമി തകർന്ന് തരിപ്പണമാകും | JUSTIN GEORGE

ജിസിസി രാജ്യങ്ങളുമായി ഇന്ത്യക്ക് ഉള്ള ബിസിനസ്സ് ബന്ധങ്ങളും, അവിടെ തൊഴിൽ എടുക്കുന്നവരെ വെച്ചുള്ള വിലപേശലുകളും ഇരുമ്പാണിക്കിട്ട് തൊഴിക്കുന്നതിന് തുല്യമാണെന്ന് അറബി ആരാധകർ മനസ്സിലാക്കുന്നത് നല്ലത് ആയിരിക്കും. അറബികൾക്ക് പരമ്പരാഗതമായി ഉണ്ടായിരുന്നത് ഈന്തപ്പഴവും ഒട്ടകവും മാത്രമായിരുന്നു.

ഭൂമിക്ക് അടിയിൽ കിടന്ന ക്രൂഡ് ഓയിൽ പുറത്തെടുത്ത് മാർക്കറ്റിങ് നടത്തി ജിസിസിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളാണ്. കണക്കില്ലാതെ ഇങ്ങനെ എത്തിയ പണം എന്തിന് വേണ്ടിയാണ് ചിലവഴിച്ചതെന്ന് ജിസിസി രാജ്യങ്ങൾ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്, അതിന്റെയൊക്കെ ബാക്കിപത്രമാണ് ഇന്ന് കാണുന്നത്.

ജിസിസി രാജ്യങ്ങളിൽ ആദ്യകാലങ്ങളിൽ ജോലി ചെയ്തിരുന്നത് ഇതര അറബ് രാജ്യങ്ങളിൽ ഉണ്ടായിരുന്നവർ ആയിരുന്നു. അറബ് ദേശത്തെ ക്രൂഡോയിൽ സമ്പത്തിന്റെ അവകാശം എല്ലാവർക്കും ഉണ്ട് എന്ന രീതിയിൽ ചർച്ചകൾ തുടങ്ങിയപ്പോളാണ് ജിസിസിക്ക് വെളിയിൽ ഉള്ള അറബികളെ ഒഴിവാക്കി ഏഷ്യക്കാർക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് ജോലി കൊടുത്ത് തുടങ്ങിയത്.

ജിസിസി രാജ്യങ്ങളിൽ ഇന്ന് കാണുന്ന ഇൻഫ്രാസ്ട്രക്ച്ചർ വികസിപ്പിച്ചത് പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളാണ്. പാശ്ചാത്യരായ ജോലിക്കാർക്ക് കൊടുക്കുന്നതിന്റെ നാലിൽ ഒന്ന് സാലറി പോലും ഇല്ലെങ്കിലും കഠിനാധ്വാനികളായ ഇന്ത്യക്കാരുടെ കഷ്ടപ്പാടിലാണ് ജിസിസി രാജ്യങ്ങൾ ഇന്നത്തെ നിലയിലേക്ക് എത്തിയിട്ടുള്ളത്.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ സമ്പത്ത് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പരിമിതമായ സാഹചര്യങ്ങളിൽ ജീവിച്ചു ഒരു ആയുസ്സ് കഷ്ട്ടപ്പെട്ടത് കൊണ്ട് മാത്രമാണ്. ജിസിസി രാജ്യങ്ങളിൽ നികുതി ഇല്ല എന്ന പ്രചാരണം മാത്രമേ ഉള്ളൂ. ലോകത്ത് വേറെ ഏതൊരു രാജ്യത്ത് ഉള്ളതിനേക്കാളും കെട്ടിട വാടകയാണ് ഉള്ളത്. മാന്യമായി ജീവിക്കുന്ന മിക്കവാറും മനുഷ്യർക്കും ജീവിത ചിലവിന് ശേഷം ഒന്നും ബാക്കി വെക്കാൻ ഉണ്ടാകില്ല.

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജോലി ഒരു സുപ്രഭാദത്തിൽ നഷ്ടപ്പെട്ടാൽ പുതിയ ജോലി കണ്ടെത്താൻ എളുപ്പമല്ല എന്നത് പോലെ ഇന്ത്യ എന്ന രാജ്യവും ഇന്ത്യക്കാരും ഇല്ലെങ്കിൽ ഗൾഫിലെ എക്കണോമി തകർന്ന് തരിപ്പണമാകും. ക്രൂഡോയിലിന് പകരമായി ഇന്ത്യ കൊടുക്കുന്ന പണമാണ് ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് വേതനമായി കൊടുക്കുന്നത്.

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യക്കാരും, ഇന്ത്യക്കാരുടെ ഉൽപ്പന്നങ്ങളും ഇല്ലെങ്കിൽ 10 ഡോളർ ചിലവാക്കേണ്ട സ്ഥലത്ത് 50 ഡോളർ ചിലവാക്കേണ്ട അവസ്ഥയിൽ ജിസിസി രാജ്യങ്ങളെത്തും. ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത് അറബികളെ സഹായിക്കാൻ അല്ലാത്തത് പോലെ തന്നെ അറബികൾ ഇന്ത്യക്കാർക്ക് ജോലി കൊടുക്കുന്നതും ഇന്ത്യയെ സഹായിക്കാൻ അല്ല.

OIC യും, ജിസിസി രാജ്യങ്ങളും, സമസ്ത പോലുള്ള സംഘടനകളും ഖുറാനിൽ ഉള്ള ഇതര മത വിദ്വേഷങ്ങളെ പരസ്യമായി തള്ളിപ്പറയാൻ തയ്യാറായാൽ തീവ്രവാദ പ്രവർത്തനങ്ങൾ ഒരു പരിധി വരെ കുറയും, തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞാൽ ഇസ്ലാമിന് എതിരെ സംസാരിക്കേണ്ട അവസ്ഥയും ഇല്ലാതാകും. ഇസ്ലാമിക മത ഗ്രന്ഥങ്ങളിലെ ഇതരമത വിദ്വേഷം അങ്ങനെ തന്നെ നിലനിൽക്കുന്ന കാലത്തോളം ഇസ്ലാമിനെ അംഗീകരിക്കാൻ അത്ര എളുപ്പം ആയിരിക്കില്ല.

Related Articles

Latest Articles