Wednesday, May 22, 2024
spot_img

അടിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും ആ അദ്ധ്യാപകൻ കേട്ടില്ല! അവസാനം ബോധംകെട്ട് തറയിൽ വീണു; ബീഹാറിൽ ആറ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് യുവ അദ്ധ്യാപകൻ; പരാതിയുമായി രക്ഷിതാക്കൾ

ബീഹാർ: പട്നയിൽ ആറു വയസ്സുകാരനായ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മറ്റൊരു വിദ്യാർത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് വിദ്യാർഥിയെ തല്ലിയത്. കുട്ടിയുടെ ബോധം നഷ്ടപ്പെടുന്നത് വരെ ഇയാൾ തല്ലിയതായി രക്ഷിതാക്കൾ പറയുന്നു.

ബീഹാറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് സംഭവം. അദ്ധ്യാപകൻ ആറ് വയസ്സുള്ള വിദ്യാർത്ഥിയെ നിഷ്കരുണം മർദ്ദിക്കുന്ന വീഡിയോ തിങ്കളാഴ്ച ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിച്ചത്. മർദ്ദനമേറ്റ് ബോധരഹിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവ അദ്ധ്യാപകൻ വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിക്കുകയും പിന്നീട് മുടി വലിക്കുകയും ഒക്കെ ചെയ്യുന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്.

അടിക്കരുതെന്ന് വിദ്യാർത്ഥി കരഞ്ഞുകൊണ്ട് അദ്ധ്യാപകനോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പേടിച്ചുപോയ മറ്റ് വിദ്യാർത്ഥികൾ ടീച്ചറെ തടയാൻ ധൈര്യം കാണിച്ചില്ല. കുട്ടി പിന്നീട് ബോധരഹിതനായി നിലത്തു വീണു. പിന്നീട് നാട്ടുകാരിൽ ചിലർ അദ്ധ്യാപകനെ പിടികൂടി മർദ്ദിച്ചു. അദ്ധ്യാപകന് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് കോച്ചിംഗ് സെന്റർ ഉടമ അമർകാന്ത് കുമാർ പറഞ്ഞത്. അദ്ധ്യാപകനെതിരെ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles