നെയ്റോബി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നടത്തിയ മിന്നും പ്രകടനത്തിനു ശേഷം ലോകവേദിയിൽ വീണ്ടും മെഡൽ തിളക്കം. അണ്ടർ-20 ലോക അത്ലറ്റിക്സ് മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കി.
3:20:60 മിനിറ്റിൽ ഇന്ത്യ ഫിനീഷ് ചെയ്തു. പ്രിയാ മോഹന്‍, സമ്മി, കപില്‍, മലയാളി താരം അബ്ദുൾ റസാഖ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. നൈജീരയ്ക്കാണ് സ്വർണം, പോളണ്ട് വെള്ളി നേടി.
ഹീറ്റ്സില്‍ ചാമ്പ്യന്‍ഷിപ്പ് റിക്കാർഡ് സമയം കണ്ടെത്തിയ ഇന്ത്യ ഒന്നാമതായാണ് ഫൈനിലിന് യോഗ്യത നേടിയത്. 3:23.36 ആണ് ഇന്ത്യന്‍ താരങ്ങള്‍ കുറിച്ച സമയം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak

