ദില്ലി: പാകിസ്ഥാനെതിരെ വീണ്ടും യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ(India Against Pakistan In UNO). ലോകരാഷട്രങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെ ഈ രാജ്യം ബന്ധപ്പെട്ടു കിടക്കുന്നുവെന്നുള്ള കണക്കുകൾ ഒന്നൊന്നായി നിരത്തിയായിരുന്നു ഇന്ത്യയുടെപ്രതികരണം. ജമ്മുകശ്മീർ വിഷയം വീണ്ടും ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാൻ ഉന്നയിച്ചപ്പോഴായിരുന്നു ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്.
ലോകത്തിൽ പലയിടത്തും ഭീകരാക്രമണം നടത്താൻ നേതൃത്വം കൊടുക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരരുടെ രക്ഷാകർത്താക്കളാണ് അവർ. അവർ ജമ്മുകശ്മീരിനായി കണ്ണീർപൊഴിക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇന്ത്യ ആദ്യം ഉന്നയിച്ചത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മുകശ്മീർ. അവിടേക്ക് ഭീകരരെ അയച്ച് അസ്വസ്ഥതയുണ്ടാക്കുന്നതും കൂട്ടക്കൊല നടത്തുന്നതും പാകിസ്ഥാനാണ്.
ആഗോളതലത്തിലെ സുപ്രധാന ഭീകരാക്രമണത്തിലെ എല്ലാവരുടേയും രക്ഷാകർത്താവാണ് ഈ രാജ്യമെന്ന് മറക്കരുതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. പാകിസ്ഥാനുമായി ചർച്ചയാവാമെന്നതിൽ ഇന്ത്യക്ക് എതിരഭിപ്രായമില്ല. എന്നാൽ ഭീകരാക്രമണം ഇല്ലാതാകണം. പാക് ഭരണകൂടം ഭീകരർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തിടത്തോളം അത് സാധ്യമല്ല. ഈ ഉറപ്പുനൽകാത്തിടത്തോളം കാലം ചർച്ചകളും സാദ്ധ്യമല്ലെന്നും ഇന്ത്യ ആവർത്തിച്ചു. ഇന്ത്യ ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതാണ് എല്ലാ അസ്വസ്ഥതയ്‌ക്കും കാരണമെന്ന പതിവു പല്ലവിയാണ് പാകിസ്ഥാൻ യുഎന്നിൽ ആവർത്തിച്ചത്. 2019ലെ ഇന്ത്യയുടെ നീക്കം അതിർത്തിയിലെ പ്രശ്‌നം സങ്കീർണ്ണമാക്കിയെന്ന വിഷയമാണ് പാക് പ്രതിനിധി തുറന്ന ചർച്ചയിൽ അവതരിപ്പിച്ചത്. എന്നാൽ പാകിസ്ഥാൻ ഇതുവരെ ജമ്മുകശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗത്തും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരാണെന്ന് തെളിവുകൾ നിരത്തി ഇന്ത്യൻ പ്രതിനിധി ആഞ്ഞടിക്കുകയായിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…