Wednesday, May 15, 2024
spot_img

17 കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവച്ചു: ഭീകരവാദം നേരിടാന്‍ ജര്‍മ്മനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ

ദില്ലി: അഞ്ചാമത് ഇന്ത്യ-ജര്‍മ്മനി സര്‍ക്കാര്‍തല കൂടിയാലോചനയില്‍ 17 കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവച്ചു. ഭീകരവാദം നേരിടാന്‍ ജര്‍മ്മനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തിന് ജര്‍മ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്.

തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും വ്യവസായ ഇടനാഴിയില്‍ മുതല്‍മുടക്കാന്‍ ജര്‍മ്മനിയെ മോദി ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.

നരേന്ദ്രമോദിയെ ഇന്ന് വീണ്ടും മര്‍ക്കല്‍ കാണുന്നുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരകാര്യമെന്നാണ് മോദിയുടെ വിശദീകരണം. യൂറോപ്യന്‍ പാര്‍ലമെന്റ്, വിഷയം ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ ജര്‍മ്മനിയുടെ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്.

Related Articles

Latest Articles