Wednesday, May 15, 2024
spot_img

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി കുറഞ്ഞതായി റിപ്പോർട്ട്; ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ഉറ്റുനോക്കി സാമ്പത്തിക ലോകം

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി കുറഞ്ഞതായി റിപ്പോർട്ട്. ഏകദേശം 10 ബില്യണ്‍ ഡോളര്‍ വ്യാപാരക്കമ്മി കുറഞ്ഞുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. പാകിസ്ഥാന് ചൈന നല്‍കുന്ന വഴിവിട്ട സഹായം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദംനിലനില്‍ക്കില്ലെന്ന ആരോപണം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വ്യാപാരക്കമ്മി കുറഞ്ഞ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ പ്രതീക്ഷയോടെയാണ് സാമ്പത്തിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

2017-2018 സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി 63 ബില്യണ്‍ ഡോളറിലാണ് എത്തിയിരുന്നത്. എന്നാല്‍ 10 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 2019 ജനുവരിയില്‍ 53 ബില്യണ്‍ ഡോളറായി വ്യാപാരക്കമ്മി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി- ഇറക്കുമതി മൂല്യത്തില്‍ വ്യത്യാസമുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാകുന്നു.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചതും, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ചെറിയ തോതിലുള്ള വ്യത്യാസമുണ്ടായതും വ്യാപാരക്കമ്മി കുറയുന്നതിന് കാരണമായി. ചൈനയുടെ കയറ്റുമതി മൂല്യം മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 76 ബില്യണ്‍ ഡോളറില്‍ നിന്ന് 70 ബില്യണ്‍ ഡോളറായി ചൈനയുടെ കയറ്റുമതി മൂല്യം കുറയുകയും ചെയ്തു. ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരക്കമ്മിയില്‍ കുറവ് വന്നതെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.

Related Articles

Latest Articles