Tuesday, January 13, 2026

യൂറോപ്പിനെതിരെ ഇന്ത്യ ഉന്നയിച്ചത് യുക്തി സഹമായതും തെളിവോടുകൂടിയതുമായ കാര്യങ്ങൾ; പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച്‌ ചൈന

ബീജിംഗ്: പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ പ്രശംസ അറിയിച്ച് ചൈന. ആഗോള ശക്തികള്‍ ചേരിതിരിയുന്ന സ്വാര്‍ത്ഥപരമായ സമീപനത്തെയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എടുത്ത് പറഞ്ഞത്. ചൈനയുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ് ചൈന ഇന്ത്യയെ പ്രശംസിച്ച വിവരം അറിയിച്ചിരിക്കുന്നത്.

‘ഓരോ ലോക രാജ്യങ്ങള്‍ മേഖലയില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്നത് സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍ക്കാണ്. മാനവ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നതടക്കമുള്ള ജയശങ്കറിന്റെ പരാമര്‍ശത്തെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചത്. യൂറോപ്പിനെതിരെ ഇന്ത്യ യുക്തി സഹമായതും തെളിവോടുകൂടിയതുമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ചൈന പറഞ്ഞു.

ഇന്ത്യ ഒരു ചേരിയുടേയും ഭാഗമല്ലെന്നും നിലവിലെ വിവിധ സഖ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്കും രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനുമാണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗ്ലോബ്സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തിലാണ് ഇന്ത്യയുടെ നയം വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കിയത്.

Related Articles

Latest Articles