Saturday, May 18, 2024
spot_img

കുട്ടികള്‍ക്ക് വൈറസ് ബാധ: സ്കൂളുകൾ അടച്ചു; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ലക്‌നൗ: വീണ്ടും കോവിഡ് പടരുന്നതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വൈശാലിയിലെ കെ ആര്‍ മംഗലം വേള്‍ഡ് സ്‌കൂളിലാണ് രോഗബാധ റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു.

നിരവധി കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഓഫ്‌ലൈന്‍ ക്ലാസുകൾ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്. തുടർന്ന് ക്ലാസ് മുറികളും ബസുകളും അണുമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് കൊവിഡ് നിയന്ത്രണ വിധേയമായതോടെ സംസ്ഥാനത്ത് ഓഫ് ലൈന്‍ ക്ലാസുകൾ ആരംഭിച്ചത്.

കൂടുതല്‍ കുട്ടികളില്‍ രോഗം സ്ഥിരീകരിക്കുന്നത് അധികൃതര്‍ ഗൗവത്തോടെയാണ് കാണുന്നത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ തന്നെ മറ്റൊരു സ്കൂളിലെ കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല നേരത്തേ ജൂണ്‍ മാസത്തില്‍ രാജ്യത്ത് കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. കേരളത്തിന് പുറമേ ദില്ലി, മഹാരാഷ്ട്ര,ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കൊവിഡ് കേസുകള്‍ തീരെ കുറഞ്ഞ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളില്‍ പലതിലും മാസ്ക് ധരിക്കുന്നതുള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിരിക്കുകയാണ്.

Related Articles

Latest Articles