Sunday, December 28, 2025

രാജ്യത്ത് കോവിഡ് കുതിക്കുന്നു; 2527 പേര്‍ക്ക് കൂടി കോവിഡ്, മരണം 33

ദില്ലി: രാജ്യത്ത് കോവിഡ് കുതിക്കുന്നു. ഇന്നലെ 2527 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 15,079 ആയി. 33 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുള്ള കണക്ക് അപേക്ഷിച്ച്‌ ആക്ടിവ് കേസുകളില്‍ 838 എണ്ണത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനം.

അതേസമയം, ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,22,149 ആയി. ഇന്നലെയുണ്ടായ 33 മരണങ്ങളില്‍ 31ഉം കേരളത്തിലാണ്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,47,831 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ചത്. രണ്ടാമത് കേരളമാണ്-68,781 പേര്‍.

Related Articles

Latest Articles