Friday, May 17, 2024
spot_img

കൊടുംതണുപ്പിലും അതിർത്തി മേഖലയിൽ ജാഗ്രത കൂട്ടാൻ സൈന്യം; പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന് ബി.എസ്.എഫ്

അമൃത്സർ: ശൈത്യകാലത്തും വിട്ടുവീഴ്ചയില്ലാതെ അതിർത്തി മേഖലയിൽ ജാഗ്രതയിൽ സൈന്യം. പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചുകൊണ്ട് (BSF Troops At Pakistan Border)പട്രോളിംഗ് സംഘത്തിനെ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ബി.എസ്.എഫ്. ഇന്ത്യാ-പാക് അതിർത്തിയുള്ള പഞ്ചാബ്, ജമ്മുകശ്മീർ മേഖലകളിലാണ് സൈനികരെ കൂടുതലായി വിന്യസിക്കുന്നത്. പഞ്ചാബിലെ അമൃത്സർ മേഖലാ അസിസ്റ്റന്റ് കമാന്റ് അശ്വിനി കുമാർ പറഞ്ഞു.

വനിതാ സൈനികരടക്കമുള്ള ബറ്റാലിയനുകളാണ് അതിർത്തിയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം കാൽനടയായി നടക്കുന്ന നിരീക്ഷണത്തിനൊപ്പം കുതിരപ്പട, വാഹനങ്ങളുപയോഗിച്ചുള്ള പെട്രോളിംഗ് എന്നിവയിലെല്ലാം സൈന്യത്തിന്റെ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ 2020-21 വർഷത്തിൽ നുഴഞ്ഞുകയറ്റം വലിയ തോതിൽ കുറയ്‌ക്കാനായെന്ന് 15-ാം കോർ മേധാവി ലെഫ്റ്റനന്റ് ജനറൽ പാണ്ഡെ പറഞ്ഞു. ഒപ്പം 15 വയസ്സുള്ള വരെ സംഘത്തിൽ ചേർക്കാറുള്ള ഭീകരരുടെ സ്ഥിരം രീതികൾ കുറഞ്ഞതായും പാണ്ഡെ പറഞ്ഞു. യുവാക്കൾ മികച്ച വിദ്യാഭ്യാസം നേടുന്നതും ഭീകരത കുറയ്‌ക്കാൻ സാധിച്ചെന്നും പാണ്ഡെ പറഞ്ഞു.

Related Articles

Latest Articles