Wednesday, December 24, 2025

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഭാരതം; കൂടുതൽ പ്രത്യേകതകൾ ഇങ്ങനെ!!

ദില്ലി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഭാരതം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ രീതിയിലാണ് ഈ ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. പരമാവധി സംരക്ഷണം ഉറപ്പാക്കുക മാത്രമല്ല ഓപ്പറേഷൻ സമയത്ത് ‌പെട്ടന്ന് ധരിക്കാനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തിയാണ് ജാക്കറ്റിന്റെ നിർമ്മാണം.

ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വിജയകരമായി പരീക്ഷിച്ചത്. ആറ് ബുള്ളറ്റുകളെ ജാക്കറ്റ് പ്രതിരോധിച്ചു. പ്രതിരോധ മന്ത്രാലയത്തിന് പുതിയ മുതൽക്കൂട്ടാണ് ഭാരം കുറഞ്ഞ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. ജാക്കറ്റിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളേയും അഭിനന്ദിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles