ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടത്തിയത്.
കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യവും പല രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതുമാണ് വിലക്ക് നീട്ടാൻ കാരണം. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കോവിഡ്-19 മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ആദ്യമായി വിലക്ക് ഏർപ്പെടുത്തിയത്. മെയ് മാസത്തിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും പിന്നീട് കോവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ പതിവ് അന്താരാഷ്ട്ര സർവീസുകൾ നിർത്തിവക്കുകയായിരുന്നു.
അതേസമയം എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…