Monday, May 20, 2024
spot_img

രാജ്യത്ത് ഇതുവരെ നൽകിയത് 95 കോടി ഡോസ് വാക്സിൻ; സംസ്ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ദില്ലി: 95 കോടി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ. 100 കോടി വാക്‌സിൻ (Covid Vaccination) വിതരണം എന്ന നേട്ടം ഉടൻ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററിൽ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷൻ ഡ്രൈവ് വേഗതയിൽ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഇതുവരെ വിതരണം ചെയ്തത്. എല്ലാവരും കുത്തിവെയ്പ്പ് നടത്തണമെന്നും വാക്‌സിൻ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം കൊവിഡ് വാക്സിൻ വിതരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് മൻസൂഖ് മാണ്ഡവ്യ ഇന്നലെ ആവിശ്യപെട്ടിരിന്നു. കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് ഉത്സവങ്ങൾ ആഘോഷിച്ചില്ലെങ്കിൽ കൊവിഡ് നിയന്ത്രണം വീണ്ടും താളം തെറ്റുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഓരോ സംസ്ഥാനവും തങ്ങളുടെ ലക്ഷ്യം വളരെ വേഗത്തിൽ പൂർത്തീകരിക്കണം. അതിലൂടെ മാത്രമേ 100 കോടിയെ വാക്സിൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി. 8 കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles