Thursday, June 13, 2024
spot_img

ഗുണം റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രം; കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും; സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറമെന്ന് പ്രശാന്ത് ഭൂഷൺ

കോഴിക്കോട്: കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് പ്രമുഖ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍. ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും അദ്ദേഹം ആവിശ്യപെട്ടു. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ഇ ശ്രീധരൻ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നു എന്നും പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് കാട്ടിലപീടികയില്‍ നടക്കുന്ന കെ.റയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അദ്ദേഹം. കെ.റയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകണം. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഗുണം ഉണ്ടാക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെ റെയിൽ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. 11 ജില്ലകളിൽ നിന്നായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുസരിച്ചാവും ഭൂമി ഏറ്റെടുക്കുന്നത്.

Related Articles

Latest Articles