Wednesday, May 15, 2024
spot_img

യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതിൽ കോളടിച്ചത് ഇന്ത്യയ്ക്ക്!!റഷ്യയിൽ നിന്ന് വൻവിലക്കുറവിൽ എണ്ണ ഇറക്കുമതി ചെയ്ത ഇന്ത്യ

ദില്ലി : ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും ക്കും വൻ വിലക്കുറവിൽ വിറ്റഴിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ മാസം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതോടെയാണ് റഷ്യ പുതിയ നീക്കവുമായി മുന്നോട്ടുവന്നത് . ആർട്ടിക് മേഖലയിലെ പ്രധാന ഉൽപാദക കമ്പനിയായ ആർക്കോ ഉൾപ്പെടെയുള്ള കമ്പനികളാണ് കുറഞ്ഞ നിരക്കിൽ ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയ്ക്കുന്നത്.

മുൻപ് യൂറോപ്യൻ യൂണിയൻ, ജി7 രാജ്യങ്ങൾ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കായിരുന്നു റഷ്യ പ്രധാനമായും എണ്ണ കയറ്റുമതി ചെയ്തിരുന്നത് . യുക്രെയ്നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയെങ്കിലും വിലകുറച്ചുനല്‍കി വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.

യൂറോപ്പ്, മെഡിറ്ററേനിയൻ, സൂയസ് കനാൽ വഴി എത്തിയ 9,00,000 ബാരൽ എണ്ണ ഡിസംബർ 27നു കേരളത്തിലെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് റിഫൈനറിയിലേക്കാണ് ഇത് എത്തിയത്. നവംബർ അവസാനം കയറ്റിവിട്ട 600,000 ബാരലിന്റെ രണ്ടു കാർഗോകൾ നെതർലൻഡ‍സിലെ റോട്ടർഡാമിലാണ് ഇറക്കിയത്. എന്നാൽ ഏതൊക്കെ കമ്പനികളാണ് ഈ ചരക്ക് വാങ്ങിയതെന്നു വ്യക്തമല്ല.

Related Articles

Latest Articles