Thursday, May 16, 2024
spot_img

ലോകത്തിന്റെ മൊബൈൽ അധിഷ്ടിത പണമിടപാട് സേവന ബ്രാൻഡായി വളർന്ന് ഭാരതം !യുപിഐ സേവനം ഏഴ് രാജ്യങ്ങളിൽ ലഭ്യം !

ഇന്ത്യൻ നിർമിത മൊബൈൽ അധിഷ്ടിത പണമിടപാട് സേവനമായ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേയ്‌സ് (യുപിഐ) ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ കൂടി അവതരിപ്പിച്ചു. ഇതോടെ യുപിഐ സേവനം ഇപ്പോൾ ഏഴ് രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമായി തുടങ്ങി. ഒരാഴ്ച മുമ്പാണ് ഫ്രാന്‍സില്‍ യുപിഐ അവതരിപ്പിച്ചത്. മൗറീഷ്യസില്‍ യുപിഐയോടൊപ്പം റുപേ കാര്‍ഡ് സേവനവും ആരംഭിക്കും. ഇന്ന് ഇരുരാജ്യങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി വിര്‍ച്വലായി പങ്കെടുത്തു.

യുപിഐ സേവനം ലഭ്യമാകുന്ന രാജ്യങ്ങൾ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കുന്ന യുപിഐ സേവനം ലഭ്യമായിട്ടുള്ള രാജ്യക്കാർക്കും യുപിഐ ഇടപാടുകള്‍ നടത്താനാവും. ഈ മാസം രണ്ടിനാണ് പാരിസിലെ ഈഫല്‍ ടവറില്‍ യുപിഐ സേവനം അവതരിപ്പിച്ചത്. സിംഗപൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍, ഒമാന്‍, യുകെ, യൂറോപ്പ്, മലേഷ്യ എന്നിവിടങ്ങളിലും യുപിഐ സേവനം ലഭ്യമാണ്.

Related Articles

Latest Articles