Friday, May 17, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ഭീമാകാരമായ കുതിച്ചുചാട്ടം നടത്തുന്നു; ഡോ.എ.പി.ജെ. അബ്ദുൾ കലാം, മെമ്മറീസ് നെവർ ഡൈ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം ബഹിരാകാശ സാങ്കേതികവിദ്യയിൽ ഭീമാകാരമായ കുതിച്ചുചാട്ടം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡോ.എ.പി.ജെ. അബ്ദുൾ കലാം, മെമ്മറീസ് നെവർ ഡൈ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയിലുള്ള കലാമിന്റെ മഹത്തായ സേവനങ്ങളെയും ഷാ അഭിനന്ദിച്ചു.മോദിയുടെ നേതൃത്വത്തിന് കീഴിൽ ബഹിരാകാശ ശാസ്ത്രത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റുമായി നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശ ശാസ്ത്രത്തിലെ നേട്ടങ്ങളെക്കുറിച്ചുള്ള എപിജെ അബ്ദുൾ കലാമിന്റെ സ്വപ്നവും മോദിയുടെ നൂതന ആശയങ്ങളും ഈ മേഖലയ്ക്ക് ഗുണം ചെയ്യും. അന്തരിച്ച മുൻ രാഷ്ട്രപതിയുടെ നേതൃത്വത്തിന് ശേഷം മോദിയുടെ നേതൃത്വത്തിൽ രാജ്യം 55 ബഹിരാകാശ വാഹന ദൗത്യങ്ങളും 50 വിക്ഷേപണ വാഹന ദൗത്യങ്ങളും 11 വിദ്യാർത്ഥി ഉപഗ്രഹങ്ങളും വിക്ഷേപിച്ചെന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Latest Articles