Monday, May 20, 2024
spot_img

ഗ്ലോബൽ സൗത്തിനെയും യൂറോപ്പിനെയും പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇന്ത്യ; ഇന്ത്യയെ ഉൾപ്പെടുത്താതെ ഐക്യരാഷ്ട്ര രക്ഷാസമിതി അപൂർണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഗ്ലോബൽ സൗത്തിനെയും യൂറോപ്പിനെയും പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഉൾപ്പെടുത്താതെ ഐക്യരാഷ്ട്ര രക്ഷാസമിതി അപൂർണമാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി.

യുദ്ധവും അധിനിവേശവുമല്ല, മറിച്ച് ആയുർവേദവും ആത്മീയതയും ശാസ്ത്രവും ഗണിതവുമാണ് ലോകത്തിന് ഇന്ത്യ നൽകിയ അമൂല്യമായ സംഭാവനകൾ. കൂടാതെ, യോഗ ഇന്ന് എല്ലാ രാജ്യങ്ങൾക്കും സുപരിചിതമായിരിക്കുകയാണ്. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ രീതിയായ ആയുർവേദം ഇന്ന് എല്ലാ ലോകരാജ്യങ്ങളിലും പ്രചാരം കൈവരിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം എന്ന ആവശ്യത്തെ മിക്ക ലോകരാജ്യങ്ങളും പിന്തുണയ്ക്കുകയാണ്. സുസ്ഥിരവും സമാധാനപൂർണവുമായ ഒരു നവലോകം സൃഷ്ടിക്കുന്നതിന് ഇന്ത്യക്ക് എന്ത് ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ വലിയ പ്രതീക്ഷയാണ് സമാധാനകാംക്ഷികളായ രാജ്യങ്ങൾക്ക് ഉള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles