Friday, May 17, 2024
spot_img

വിലക്കയറ്റത്തിനെതിരെ പോസ്റ്റിട്ട മുഖ്യൻ എയറിൽ !! പിണു…ആ പരിപ്പ് ഇവിടെ വേവൂല !

പനി പിടിച്ച് ക്ലിഫ് ഹൗസിലിരുന്നാലും ഭരണകാര്യത്തില്‍ മുഖ്യന് വിശ്രമമില്ല. മുഖ്യമന്ത്രി കഴിഞ്ഞദിവസം ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടുരുന്നു. വിലക്കയറ്റത്തിന്റെ കാര്യം പറഞ്ഞതേ മുഖ്യന് ഓര്‍മ്മയുള്ളു, പിന്നെ പോസ്റ്റിനു താഴെ മലയാളികളുടെ പൊങ്കാലയായിരുന്നു. നമുക്ക് മുഖ്യമന്ത്രിയുടെ പോസ്റ്റ് നോക്കാം….സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ഇങ്ങനെ നീളുന്നു മുഖ്യന്റെ പോസ്റ്റ്. ഇതിൽ കയറിയായിരുന്നു മലയാളിയുടെ പൊങ്കാല.

നമുക്ക് സത്യം അറിഞ്ഞ പറ്റു. മുഖ്യമന്ത്രി പറയുന്നു വിലക്കയറ്റം ഉണ്ടെന്ന്, എന്നാൽ ദേശാഭിമാനി പറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് വില കൂടില്ലെന്നാണ്. ഞങ്ങള്‍ ആരെയാണ് വിശ്വസിക്കേണ്ടത് മുഖ്യമന്ത്രിയേയോ ദേശാഭിമാനിയേയോ എന്നാണ് ഒരു ട്രോള്‍. അല്ലയോ മഹാനുഭാവാ അങ്ങ് ആദ്യമായ് ഒരു സത്യം പറഞ്ഞിരിക്കുന്നു നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടിയെന്ന സത്യം. കള്ളിനും ലോട്ടറിയ്ക്കും വൈദ്യുതിയ്ക്കും ദിവസവും വില കൂട്ടുന്ന ടീംസ് തന്നെ ഇത് പറയണം. 50 രൂപയുടെ മദ്യം 600 രൂപയ്ക്ക് വില്‍ക്കുന്നൊരു സര്‍ക്കാര്‍ സംരംഭം ഞ്ങ്ങളുടെ നാട്ടിലുണ്ടെന്നാണ് മറ്റൊരു കമന്റ്.

അതേസമയം, കഴിഞ്ഞ 7 വര്‍ഷത്തെ വിലക്കയറ്റം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ മുച്ചൂടും മുടിച്ചതില്‍ പിണറായി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം ചെറുതല്ല. റിസര്‍വ് ബാങ്കിന്റെ പഠനം അനുസരിച്ചു ഇന്ത്യയില്‍ ഏറ്റവും വലിയ കട ബാധ്യത ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതിനുള്ള K പുരസ്‌കാരം വാങ്ങാനാണോ പിണറായി വിജയന്‍ ലോക ബാങ്കിലേക്ക് പോയതെന്ന് നാട് സംശയിക്കുന്നുണ്ട്! കാരണം, സംസ്ഥാനത്തിന്റെ തനത് വരുമാനങ്ങള്‍ എല്ലാം തന്നെ തുടര്‍ച്ചയായി താഴേക്ക് പോവുകയാണ്. നികുതി, നികുതിയേതര വരുമാനങ്ങള്‍ ഒരു പോലെ താഴേക്ക് കുതിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘകാല കടത്തിലേക്ക് മുങ്ങി കൊണ്ടിരിക്കുന്നു. വരുമാനം കുറയുമ്പോഴും സര്‍ക്കാറിന്റെ ചിലവുകള്‍ കുറയുന്നില്ല എന്ന് മാത്രമല്ല, കൂടുകയാണ് ചെയ്യുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് സംസ്ഥാനം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഉപഭോകൃത വില സൂചിക അനുസരിച്ചു, കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെ മറികടന്നിരിക്കുകയാണ്.

Related Articles

Latest Articles