ആധുനിക യുദ്ധമുറകളിൽ സാങ്കേതികവിദ്യയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മുൻനിര പോരാട്ടങ്ങളിലും അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ദീർഘകാല പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. കേവലം സങ്കൽപ്പമായിരുന്ന ഈ ആശയം രണ്ടായിരത്തി അൻപതോട് (2050) കൂടി യുദ്ധഭൂമിയിൽ പൂർണ്ണമായി പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെയും (DRDO) ഇന്ത്യൻ ആർമിയുടെ വിപുലമായ ‘ഡെക്കേഡ് ഓഫ് ട്രാൻസ്ഫോർമേഷൻ'(പരിവർത്തനത്തിന്റെ പതിറ്റാണ്ട്) പദ്ധതിയുടെയും നേതൃത്വത്തിൽ ഇതിനായുള്ള ശക്തമായ സാങ്കേതിക അടിത്തറ ഇതിനകം തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. #indian_army #humanoid_robots #drdo_india #military_technology #decade_of_transformation #defense_modernization #future_warfare #artificial_intelligence #robotic_soldiers #make_in_india #tatwamayinews

