Monday, May 20, 2024
spot_img

ശത്രുക്കളെ ഭസ്മമാക്കാൻ ബ്രഹ്മാണ്ഡ മിസൈല്‍ വരുന്നു, പുതിയ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

ദില്ലി: ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു. കരയിലെ ശത്രുലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിച്ച്‌ തകര്‍ക്കാനുള്ള ശേഷി ആവര്‍ത്തിച്ച്‌ തെളിയിച്ചു കൊണ്ട് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കരസേനാ പതിപ്പ് കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പരീക്ഷണ റേഞ്ചില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു പരീക്ഷണം. മിസൈലുകള്‍ കുത്തനെ കുതിച്ചുയര്‍ന്ന ശേഷം ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യത്തിന്റെ മുകളില്‍ കൃത്യമായി പതിക്കുകയായിരുന്നു. ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗതയുള്ള മിസൈലാണ് പരീക്ഷിച്ചത്. ശത്രുലക്ഷ്യങ്ങളെ മുകളില്‍ നിന്ന് ആക്രമിക്കുന്ന പരീക്ഷണമാണ് നടന്നത്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ 2022 ഓടെ സേനയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന രുദ്രം -1 എന്ന റേഡിയേഷന്‍ വിരുദ്ധ മിസൈല്‍ ഉള്‍പ്പെടെ നിരവധി മിസൈലുകള്‍ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 18 ന് അറേബ്യന്‍ കടലില്‍ തദ്ദേശീയമായി നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഡിസ്ട്രോയറില്‍ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.

Related Articles

Latest Articles