Wednesday, December 31, 2025

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്, ലഹരിവസ്തുക്കളും പിടികൂടി

ദില്ലി: ഇന്ത്യാ പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരിൽ കണ്ട ഡ്രോൺ ബി എസ് എഫ് വെടി വച്ചിട്ടു. ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ആണ് ബിഎസ്എഫ് വെടിവച്ചിട്ടത്. നാലര കിലോ ലഹരി വസ്തുക്കൾ പിടികൂടി. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.

ഇതിന് മുമ്പും സമാനമായ രീതിയിൽ ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.

അതേസമയം, ജമ്മുകശ്മീരിലെ ശ്രിനഗറിൽ ഒരു മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രേനേഡ് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles