Wednesday, October 14, 2026

സമ്പദ് വ്യവസ്ഥ കുതിക്കുന്നു; സാങ്കേ‌തിക വിദ്യാരം​ഗത്ത് ഇന്ത്യക്ക് വലിയ പുരോ​ഗതി; പുതിയ ലോകത്തിനൊപ്പം നീങ്ങാന്‍ രാജ്യം തയ്യാറെന്ന് പ്രധാനമന്ത്രി

ദില്ലി: സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഐഐ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ലോകത്തിനൊപ്പം നീങ്ങാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യാ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടി. ഫലപ്രദമായി അവസരങ്ങൾ വിനിയോ​ഗിക്കാൻ വ്യവസായ ലോകം തയാറാകണമെന്നും മോദി പറഞ്ഞു.

രാജ്യം വ്യവസായ സൗഹൃദമായി തുടരുകയാണെന്നും, വ്യവസായ മേഖലയിലെ മുന്നേറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ടു കുതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ മഹാമാരിയിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ റെക്കോർഡ് നേട്ടം ഉണ്ടാക്കി. വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles