Thursday, November 5, 2026

ഇന്ത്യ – ശ്രിലങ്ക ടി ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡുകൾ

ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ട്വി ട്വന്റി പരമ്പരയ്ക്ക് ഇന്ന് ഗുവാഹത്തില് തുടക്കമാകും. 2020 ലെ ആദ്യ ടി20 മത്സരത്തിനിറങ്ങുന്ന ഇന്ത്യന് ക്യാപ്റ്റൻ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡുകളാണ്. കേവലം ഒരു റൺ എടുത്താൽ ട്വന്റി 20യില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരമെന്ന നേട്ടം കോലിയുടെ പേരിലാകും. നിലവിൽ ഈ റെക്കോഡ് രോഹിത് ശർമയ്ക്കൊപ്പം പങ്കിടുകയാണ് കോലി. ഇരുവരും 2633 റൺസാണ് നേടിയിട്ടുള്ളത്.

രോഹിത്തിന് പരമ്പരയില് വിശ്രമം അനുവദിച്ചതിനാൽ കോലിക്ക് അനായാസം റെക്കോഡ് സ്വന്തമാക്കാം.
70 ഇന്നിങ്സുകളില് നിന്നാണ് കോലി ഇത്രയും റണ്സ് സ്വന്തമാക്കിയത്. എന്നാല് രോഹിത്തിന് 96 ഇന്നിങ്സുകള് വേണ്ടി വന്നു.

ബംഗ്ലാദേശ്, വിന്ഡീസ് ടീമുകളെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ട്വന്റി20 പരമ്പരകളിൽ ഇതുവരെ ഇന്ത്യയെ തോല്പിക്കാന് ലങ്കയ്ക്കു സാധിച്ചിട്ടില്ല.

Related Articles

Latest Articles