Friday, January 9, 2026

ചൈന ഒരുക്കിയ കടക്കെണിയിൽ വീണ ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; സഹായ ഹസ്തവുമായി ഭാരതം

ദില്ലി: ചൈനയുടെ കടബാധ്യതാ നയതന്ത്രത്തിൽ പെട്ടുപോയ ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം. എന്നാൽ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ അടിയന്തിര സഹായം നൽകുമെന്ന് ഇന്ത്യ അറിയിച്ചു. ശ്രീലങ്കന്‍ ധനകാര്യമന്ത്രി ബേസില്‍ രാജപക്‌സെയുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ എന്നും ശ്രീലങ്കക്കൊപ്പമായിരുന്നു. ഈ പിന്തുണ തുടരുക തന്നെ ചെയ്യും. കൊവിഡ് കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ശ്രീ ജയശങ്കർ അറിയിച്ചു. ഹാംബാന്‍ട്ടോട്ട തുറമുഖ പദ്ധതി, ബെല്‍റ്റ് റോഡ് തുടങ്ങി ചൈനയുടെ പദ്ധതികള്‍ക്കായി വന്‍ വായ്പയാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്. ഇതിലൂടെ വന്‍ കടക്കെണിയിലാണ് ശ്രീലങ്ക അകപ്പെട്ടത്. ചൈനയുടെ കടബാധ്യതാ നയതന്ത്രത്തില്‍ ശ്രീലങ്ക കുടുങ്ങുകയായിരുന്നു. വിദേശനാണ്യരംഗത്ത് ശ്രീലങ്ക വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഭക്ഷണത്തിനും മരുന്നിനുമായി ഇന്ത്യ ഒരു ദശലക്ഷം ഡോളറിന്റെ വായ്പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും ശ്രീലങ്ക ഇറക്കുമതി ചെയ്യും.

ദീർഘകാലമായി ഇന്ത്യ ശ്രീലങ്കക്ക് നൽകുന്ന സഹായത്തിനു രാജപാക്‌സെ നന്ദി അറിയിച്ചു. സാധ്യമായ മേഖലകളിലെല്ലാം ഇന്ത്യൻ നിക്ഷേപം ശ്രീലങ്ക സ്വാഗതം ചെയ്യും. ഇന്ത്യ ശ്രീലങ്കയിൽ നടത്തുന്ന വികസനപ്രവർത്തനം തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഉറപ്പു നൽകി. ശ്രീലങ്കയിൽ ചൈന നടത്തിയ ഇടപെടലുകൾ ആ രാജ്യത്തെ സാമ്പത്തികമായി തകർത്തിരുന്നു.

Related Articles

Latest Articles