Monday, June 17, 2024
spot_img

20 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രണയ സാഫല്യം: ‘കരിക്ക്’ താരം മിഥുൻ ദാസ് വിവാഹിതനായി

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ മിഥുൻ എം ദാസ് വിവാഹിതനായി. ആർജെയായും കൽക്കി, കുഞ്ഞെൽദോ എന്ന ചിത്രങ്ങളിലൂടെ നടനായുമൊക്കെ മിഥുൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. 20 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇന്നലെയാണ് ജിൻസിയും മിഥുനും വിവാഹിതരായത്. ആലുവ യുസി കോളേജിൽ ഒരുമിച്ച് പഠിച്ചപ്പോൾ മുതൽ തുടങ്ങിയ പ്രണയബന്ധമാണ് ഇരുപത് വർഷങ്ങൾക്കിപ്പുറം സഫലമായത്.

ചടങ്ങിന് ആർജെ മാത്തുക്കുട്ടി, കലേഷ്, ടോം ഇമ്മട്ടി, രൂപേഷ് പീതാംബരൻ തുടങ്ങി സിനിമാ ടെലിവിഷൻ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അഭിനയത്തിനു പുറമെ റെഡ് എഫ്എമിൽ ആർജെ ആയും കിരൺ ടിവിയിൽ വി.ജെ ആയും സീ കേരളത്തിൽ ആങ്കറായും തിളങ്ങിയിട്ടുള്ള താരമാണ് മിഥുൻ.

Mithun Das Marriage : കുഞ്ഞെൽദോ താരം നടൻ മിഥുൻ വിവാഹിതനായി; ഒടുവിൽ പ്രണയ  സാഫല്യം.. വധു ആരാണെന്ന് അറിയാമോ.? ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും ...
malayalam.filmibeat.com/img/2022/01/1-164230379...malayalam.filmibeat.com/img/2022/01/4-164230383...karikku video fame mitun m das wedding pics | Samayam Malayalam Photogallery

എന്നാൽ കരിക്കിന്റെ വെബ് സീരീസിലൂടെയും അടുത്തിടെ റിലീസ് ചെയ്ത മാത്തുക്കുട്ടിയുടെ കുഞ്ഞെൽദോ എന്ന ചിത്രത്തിലൂടെയുമാണ് മലയാളത്തിലെ കൂടുതൽ പ്രേക്ഷർക്കും മിഥുൻ സുപരിചിതനാകുന്നത്. മാത്രമല്ല കരിക്കിന്റെ ഡിജെ എന്ന എപ്പിസോഡിലൂടെ കരിക്ക് ആരാധകർക്ക് മുന്നിലെത്തിയ മിഥുൻ അവസാനം പുറത്തിറങ്ങിയ ‘കലക്കാച്ചി’യിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

Related Articles

Latest Articles