Tuesday, December 23, 2025

വിദേശവിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കും: ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ദില്ലി: ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാണ് ആദ്യം വിസ അനുവദിക്കുക. മാത്രമല്ല നവംബർ 15 മുതൽ സാധാരണ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും.

അതേസമയം ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതല്‍ വിസ അനുവദിക്കുന്നത് നിറുത്തി വച്ചിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ വിമാന സര്‍വീസുകളും നിർത്തിവെച്ചിരുന്നു. എന്നാൽ നിലവിൽ കൊവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Related Articles

Latest Articles