Sunday, May 5, 2024
spot_img

സ്‌പിരിറ്റുമായി പ്രഭാസ്: 25ാം ചിത്രം പ്രഖ്യാപിച്ച് നടൻ; പ്രതിഫലം റെക്കോർഡ് തുക

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ താരമൂല്യം ഉയർന്ന നടനാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ 25ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിചിരിക്കുകയാണ്. സ്പിരിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയാണ് ചിത്രം ഒരുക്കുന്നത്. പ്രഭാസ് തന്നെയാണ് തന്റെ 25ാം ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിനായി റേക്കോർഡ് രൂപയാണ് നടൻ പ്രതഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് സൂചന.

പ്രഭാസും സന്ദീപും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. മറ്റു ചിത്രങ്ങള്‍ പോലെ ബഹുഭാഷ ചിത്രമായിട്ടാണ് സ്പിരിറ്റും അണിയറയില്‍ ഒരുങ്ങുന്നത്. പ്രഭാസ് ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രമാകും സ്പിരിറ്റിലേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. മാത്രമല്ല ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ടി-സീരിസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് പ്രഭാസിന്റെ 25-ാം ചിത്രം നിര്‍മ്മിക്കുന്നത്.

Related Articles

Latest Articles