Saturday, September 19, 2026

മഴക്കാലം മുന്നിൽക്കണ്ട് കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ; ഇറക്കുമതിക്കായി കേന്ദ്രത്തിന്റെ ഏകീകൃത സംവിധാനം ഉടൻ

ന്യൂഡൽഹി∙ രാജ്യത്ത് വരാൻപോകുന്ന മഴക്കാലം മുന്നിൽക്കണ്ട് കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ. മഴക്കാലത്ത് കൽക്കരി ഉൽപ്പാദനം രാജ്യത്ത് കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. 2015 ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഏകീകൃത സംവിധാനത്തിലൂടെ കൽക്കരി സംഭരിക്കാൻ തീരുമാനിച്ചതിനാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതു നിർത്തിവയ്ക്കാൻ കേന്ദ്രം നിർദേശിച്ചു. രാജ്യത്തു മഴക്കാലത്തിനു ശേഷം ഒക്ടോബറോടെ രൂക്ഷമായ കൽക്കരി ക്ഷാമം ഉണ്ടായേക്കുമെന്നാണു സർക്കാർ കണക്കുകൂട്ടൽ. ഏപ്രിലിൽ അനുഭവപ്പെട്ടതുപോലെ വലിയതോതിലുള്ള ഊർജപ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്നും സർക്കാർ കരുതുന്നു.

ഇന്ത്യയിലെ കൽക്കരി ഉത്പാദനം കഴിഞ്ഞ മാസം 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. രാജ്യത്തെ ഭൂരിഭാഗം വൈദ്യുതി ഉൽപ്പാദന നിലങ്ങളും കൽക്കരി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കൽക്കരിയുടെ തടസ്സമില്ലാത്ത വിതരണം കേന്ദ്രസർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് കൽക്കരി സംഭരിക്കുന്നത് അടുത്തകാലത്തായി കൽക്കരി ദൗർലഭ്യം സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാനാണ് കേന്ദ്രസർക്കാർ നടപടി.

Related Articles

Latest Articles