Thursday, January 8, 2026

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍

ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു. നേരത്തെ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില കോവിഡ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തത ഉള്ളതിനാല്‍ ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles