മലയാള സിനിമയിലേക്ക് മഞ്ജുവാര്യരുടെ രണ്ടാം വരവ് വളരെ ചർച്ചയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ സൂപ്പർ താരങ്ങൾക്കൊപ്പം നടി ചെയിതു. മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനൊപ്പം മഞ്ജു രണ്ട് ചിത്രങ്ങൾ ഇതിനുള്ളിൽ ചെയിതിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും കേന്ദ്രകഥപാത്രങ്ങളായി എത്തിയ ഹിറ്റ് ചിത്രം വേട്ടയിലെ ഒരു മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബൻ.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രം 2016 ലാണ് തിയറ്ററുകളിലെത്തുന്നത്. ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ മുഖത്തടിക്കുന്ന സീന്‍ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അതേസമയം ഈ രംഗം ഷൂട്ട് ചെയ്യുമ്പോഴുണ്ടായ രസകരമായ അനുഭവങ്ങള്‍ മഞ്ജു വാര്യര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ചാക്കോച്ചന്‍ പറഞ്ഞ കാര്യങ്ങളാണ്.

ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഭാഗമായിരുന്നു കുഞ്ചാക്കോ ബോബനെ അടിക്കുന്നത്. എന്നാൽ ധൈര്യമായി അടിച്ചോളാന്‍ രാജേഷും താനും മഞ്ജുവിനോട് പറഞ്ഞിരുന്നു എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. എന്നാല്‍ തനിക്ക് പറ്റില്ലെന്നായിരുന്നു മഞ്ജു പറഞ്ഞത്. പിന്നീട് ചാക്കോച്ചൻ മഞ്ജുവിനെ നിര്‍ബന്ധിച്ചു. പക്ഷേ അങ്ങനെ അറിഞ്ഞു തന്ന അടി പോലെ കരണക്കുറ്റി നോക്കി മഞ്ജു അടിച്ചു. അതേസമയം മഞ്ജു അടിക്കുന്ന ആ ഭാഗം രണ്ട്,മൂന്ന് തവണ ടേക്ക് എടുക്കേണ്ടതായി വന്നു. കാരണം അടിച്ചു തീരുമ്പോഴേക്കും മഞ്ജു മാപ്പ് പറയുമായിരുന്നു. എന്നാൽ എല്ലാവരും മാപ്പ് പറയേണ്ടന്ന് പറഞ്ഞെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

