ദില്ലി:അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിനുള്ള അതേ ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. 2022 ജനുവരി-ഫെബ്രുവരി വിൻഡോയിൽ വെസ്റ്റ് ഇൻഡീസിലാണ് ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നടക്കുക
യാഷ് ധുൽ തന്നെ ടീമിനെ നയിക്കും. ആന്ധ്രാപ്രദേശ് താരം എസ്കെ റഷീദ് വൈസ് ക്യാപ്റ്റനാണ്. . കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം നാലു തവണ കിരീടം സ്വന്തമാക്കിയ ടീമാണ് ഇന്ത്യയുടേത്. 2000ൽ ആദ്യമായി കപ്പടിച്ച് കിരീട വേട്ട ആരംഭിച്ച ഇന്ത്യ 2008, 2012, 2018 വർഷങ്ങളിൽ വീണ്ടും കിരീടം സ്വന്തമാക്കി.
മുഹമ്മദ് കൈഫിൻ്റെ നായകത്വത്തിനു കീഴിലാന് 2000ൽ ഇന്ത്യ ജേതാക്കളായത്. യുവരാജ് സിംഗ് ആയിരുന്നു മാൻ ഓഫ് ദ സീരീസ്.
കോഹ്‌ലിക്ക് കീഴിൽ 2008ൽ ഇന്ത്യ രണ്ടാം കിരീടം തൊട്ടു. ന്യൂസീലൻഡിൻ്റെ ടിം സൗത്തിയായിരുന്നു പരമ്പരയിലെ താരം.
2012ൽ ഉന്മുക്ത് ചന്ദിലൂടെ ഇന്ത്യ മൂന്നാം വട്ടം ജേതാക്കളായി. ഓസ്ട്രേലിയയുടെ വിൽ ബോസിസ്റ്റോ പ്ലയർ ഓഫ് ദ സീരീസായി. 2018ൽ പൃഥ്വി ഷാ ആയിരുന്നു ക്യാപ്റ്റൻ. ശുഭ്മൻ ഗിൽ ആയിരുന്നു പരമ്പരയിലെ താരം. കഴിഞ്ഞ തവണ പ്രിയം ഗാർഗ് ആയിരുന്നു ക്യാപ്റ്റൻ.

