Sunday, September 27, 2026

സുതാര്യമായ ഇടപെടലുകൾ,നിര്‍ണ്ണായക ചുവടുവെപ്പ്; ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ കരാർ ഒപ്പുവെച്ച് ഇന്ത്യ

ദില്ലി: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറായ ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചു. ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബി.ഇ.സി.എ. പരിധിയില്‍ വരിക.

ഇന്ത്യ-അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍,അജിത്‌ഡോവൽ എന്നിവരാണ് ന്യൂദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

ബി.ഇ.സി.എ. കരാര്‍ ഒപ്പുവെക്കലിനെ നിര്‍ണായക നീക്കമെന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ തിരിച്ചറിഞ്ഞതായും ഇന്ത്യ-പസഫിക് മേഖലയില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും ഉറപ്പുവരുത്തിയാതായും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles