Saturday, December 27, 2025

പോപ്പ് മിന്നിച്ചു; ഇംഗ്ലണ്ട് 290-ന് പുറത്ത്; 99 ലീഡ്; ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം

ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 290 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ച്വറികള്‍ നേടി തിളങ്ങിയ ഒലി പോപ്പും ക്രിസ് വോക്‌സുമാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായക ലീഡ് നേടിക്കൊടുത്തത്.

മൊയീന്‍ അലി (35), ജോണി ബെയ്‌സ്‌റ്റോ (37), ഡേവിഡ് മലാന്‍ (31) എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ഇന്ത്യയ്ക്കായി ഉമേശ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 19 ഓവറില്‍ 76 റണ്‍സ് വഴങ്ങിയാണ് ഉമേശ് യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

https://twitter.com/BCCI/status/1433848798594228227

അതേസമയം ടീമിലേക്കു തിരിച്ചുവന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരന്‍. 36 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് ശര്‍ദ്ദുല്‍ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ആദ്യദിനം മൂന്നാം സെഷനില്‍ തന്നെ 191 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles