Saturday, January 10, 2026

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ; ന്യൂസിലന്‍ഡുമായുള്ള രണ്ടാം ഏകദിനം ഇന്ന്

റായ്പൂര്‍: ഇന്ത്യ- ന്യുസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1:30 ന് റായ്‌പൂരിൽ വച്ചാണ് മത്സരം നടക്കുന്നത് ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യൻ സംഘം ഇന്ന് കളത്തിലിറങ്ങുന്നത്. ഹൈദരാബാദിലെ തോൽവിക്ക് ശേഷം വിജയം മാത്രം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുക. കഴിഞ്ഞ കളിയിൽ ഇരട്ടസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ഓപ്പണർമാരായി ക്രീസിലെത്തുക.

ബൗളിംഗ് നിരയില്‍ കാര്യമായ മാറ്റം വരുത്തിയേക്കും. ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. മുഹമ്മദ് സിറാജിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യക്ക് ആശ്വാസം നൽകുന്നു. ഹൈദരാബാദില്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലും മിച്ചല്‍ സാന്റ്‌നറും നടത്തിയപോരാട്ടം ന്യൂസിലന്‍ഡിന് ആത്മവിശ്വാസം നല്‍കുന്നതാണ്. .ഈ വര്‍ഷത്തെ ലോകകപ്പിന് ഒരുങ്ങുകയാണ് ഇരുടീമുകളുടേയും ലക്ഷ്യം.

Related Articles

Latest Articles