Monday, June 3, 2024
spot_img

ഇന്ത്യാ-ശ്രീലങ്ക തീപാറും പോരാട്ടം ഇന്ന്; നൂറാം ടെസ്റ്റിനു കച്ചമുറുക്കി വിരാട് കോഹ്ലി

മൊഹാലി: ഇന്ത്യാ-ശ്രീലങ്ക തീപാറും പോരാട്ടം ഇന്ന്( India vs Sri Lanka 1st Test Today). പഞ്ചാബിലെ മൊഹാലിയിൽ ഇന്ന് തുടക്കംകുറിക്കുന്ന ടെസ്റ്റിൽ തന്റെ നൂറാം ടെസ്റ്റ് കളിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇറങ്ങും. രോഹിത് ശർമ്മ നായകനാകുന്ന ആദ്യ സമ്പൂർണ്ണ ടെസ്റ്റ് പരമ്പര കൂടിയാണിത്.

ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്കു തന്നെയാണ് പരമ്പരയിൽ മേൽകൈ. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മധ്യനിരയുടെ പാളിച്ച ഇല്ലാതാക്കിയാണ് ടീം ഇറങ്ങുന്നത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെന്ന് അറിയപ്പെട്ടിരുന്ന അജിങ്ക്യാ രഹാനേയും രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കപ്പെട്ട ചേതേശ്വർ പൂജാരയേയും മാറ്റിനിർത്തിക്കൊണ്ടുള്ള ആദ്യ പരമ്പരകൂടിയാണ് ഇത്.

ഇവർക്ക് പകരമായി ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കുമാണ് സാധ്യത. എന്നാൽ മധ്യനിരയിൽ മികച്ച ടെസ്റ്റ് റെക്കോഡുള്ള ഹനുമാ വിഹാരിയ്‌ക്കും സാധ്യതയുണ്ട്. ഓപ്പണർ റോളിൽ രോഹതിനൊപ്പം മായങ്ക് അഗർവാളെത്തുമോ എന്നതും ആരാധകർ നോക്കിയിരിക്കുന്നു. മധ്യനിരയിൽ രവീന്ദ്ര ജഡേജയും ആർ.അശ്വിനും ജയന്ത് യാദവും ബാറ്റിംഗിന്റെ ആഴംകൂട്ടും. മൂന്ന് പേരും ഓൾറൗണ്ട് മികവുള്ള മികച്ച താരങ്ങളാണ്.

കുൽദീപ് യാദവിനും സൗരഭ് കുമാറിനും സാധ്യതയുണ്ട്. പേസ് നിരയിൽ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഉണ്ടെങ്കിലും ഒരാൾ പുറത്തുപോകും. ജസ്പ്രീത് ബ്രൂംമ്രയാണ് പേസ് നിരയെ നയിക്കുക. അതേസമയം ശ്രീലങ്കയെ നയിക്കുന്നത് ദിമുത് കരുണരത്‌നെയാണ്.

Related Articles

Latest Articles