Wednesday, January 7, 2026

ഏകദിന പരമ്പരയും തൂത്തുവാരാൻ ടീം ഇന്ത്യ- പരമ്പരയിലെ ആദ്യ ഏകദിനം നാളെ

ഗയാന: ഇന്ത്യ-വിന്‍ഡീസ് മൂന്ന് മത്സര ഏകദിന പരന്പരയ്ക്ക് വ്യാഴാഴ്ച ഗയാനയില്‍ തുടക്കം. ഇന്ത്യന്‍ സമയം നാളെ രാത്രി ഏഴ് മണി മുതലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും.

അവസാന ഏകദിനവും ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ്. മൂന്ന് മത്സരങ്ങളിലും വിജയിച്ച് ട്വന്‍റി-20 പരന്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ദീപക് ചഹറിന്‍റെയും നവദീപ് സൈനിയുടെയും ഉജ്ജ്വല പ്രകടനമാണ് ട്വന്‍റി-20 പരന്പരയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം ഒരുക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഈ മാസം 22നും 30നും ആണ് ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക.

Related Articles

Latest Articles