Monday, May 13, 2024
spot_img

ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല ജയം; ബംഗ്ളാദേശിനെ തകർത്തത് 188 റൺസിന്‌,
8 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് കളിയിലെ താരം

ധാക്ക:ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് വൻ ജയം. 188 റൺസിനാണ് ഇന്ത്യജയം. 506 റൺസ് ലീഡ് നേടിയ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് നിര 324 റൺസ് നേടിയപ്പോഴേയ്‌ക്കും എല്ലാവരും പുറത്തായി.

ബംഗ്ലാദേശിനായി സാകിർ ഹസൻ (100), നായകൻ ഷാഖിബ് അൽ ഹസൻ(84) എന്നിവരുടെ മികച്ച ചെറുത്തു നിൽപ്പാണ് ഇന്ത്യൻ വിജയത്തെ ഇന്നത്തേയ്ക്കു നീട്ടിയത് . വാലറ്റത്തെ പട്ടേലും യാദവും മുഹമ്മദ് സിറാജും ചേർന്ന് അതിവേഗം പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലാണ് ബൗളിങ്ങിൽ തിളങ്ങിയത്. രണ്ടിന്നിംഗ്‌സിലുമായി 8 വിക്കറ്റുകൾ വീഴ്‌ത്തിയ കുൽദീപ് യാദവ് കളിയിലെ താരമായി.

Related Articles

Latest Articles