Tuesday, May 7, 2024
spot_img

ബഫര്‍സോണ്‍ വിഷയം ; സമര മുഖത്തിനൊരുങ്ങി താമരശ്ശേരി രൂപത, ഉപഗ്രഹ സർവേ മാപ്പിൽ പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകൾ

കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തിൽ സമരത്തിനൊരുങ്ങി താമരശ്ശേരി രൂപത.ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് താമരശേരി രൂപത ആവശ്യപ്പെട്ടു. പുറത്തുവന്നത് അബദ്ധങ്ങൾ നിറഞ്ഞ റിപ്പോർട്ട് ആണെന്നും പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം തുടങ്ങുമെന്ന് രൂപത വ്യക്തമാക്കി.ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്ന് താമരശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ പറഞ്ഞു .ഇതിന് പിന്നിൽ ഗുഡാലോചന സംശയിക്കുന്നുവെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണം എന്നുമാണ് സഭയുടെ ആവശ്യം.സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നത്.കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ ഈ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാനാകില്ല.

ഉപഗ്രഹ സര്‍വ്വ റിപ്പോര്‍ട്ട് പിന്‍വലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ മന്ത്രിതല സമിതി നേരിട്ട് ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണം. അതിജിവനത്തിനുള്ള അവകാശം നിഷേധിക്കരുത്. സാമൂഹികാഘാത പഠനം നടത്തണം. സുപ്രീംകോടതിയില്‍ സാവകാശം തേടണം.കര്‍ഷകര്‍ക്ക് കൃഷിക്കും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കണമെന്നും സഭ ആവശ്യപ്പെട്ടു.ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി ബത്തേരി നഗരസഭയും രംഗത്തുവന്നു. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത് . സുൽത്താൻബത്തേരി നഗരമാകെ ബഫർ സോൺ പരിധിയിലാണ് വരുന്നത്

Related Articles

Latest Articles