Saturday, June 1, 2024
spot_img

അമിത് ഷായ്ക്ക് കോവിഡ് ബാധ ഉണ്ടായിട്ടില്ല. കൊറോണ വൈറസ് ലോകത്തിൽ ഒരിടത്തും നിലവിലില്ല എന്ന വിഢിത്തവുമായി ഷഹീൻ ബാഗ് സമരനായിക റിസ്വി

ദില്ലി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതിനായി ഡല്‍ഹി ഷഹീൻ ബാഗ് പ്രതിഷേധത്തിലെ പ്രധാന മുഖങ്ങളിലൊരായിരുന്നു ഐമാൻ റിസ്വി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മരണത്തിനായി പ്രാർത്ഥിക്കണമെന്ന് മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഐമാന്‍ റിസ്വി. കൊറോണ വൈറസ് ഒരു മിഥ്യയാണെന്നും മോദി സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാനാണ് പ്രചരിപ്പിക്കുന്നതെന്നും റിസ്വി ശക്തമായി വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ അമിത് ഷാ കോവിഡ് 19 ബാധിച്ചു മരിച്ചാല്‍ മാത്രമേ, കൊറോണ വൈറസ് ഉണ്ടെന്ന് വിശ്വസിക്കുവെന്ന നിലപാടിലാണ് റിസ്വി. “അമിത് ഷായ്ക്ക് യഥാര്‍ത്ഥത്തില്‍ കൊറോണ ബാധിച്ചിട്ടുണ്ടെങ്കിലും നിങ്ങള്‍ ദുവാ ചെയ്യുക. അഥവാ വൈറസ് ബാധിതനല്ലെങ്കില്‍ രോഗം ബാധിച്ച്‌ മരിക്കണേ എന്നും പ്രാര്‍ത്ഥിക്കുക”, 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റിസ്വി പറയുന്നു. കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടും അമിത് ഷായ്ക്ക് വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന വിശ്വാസമാണ് റിസ്വി അവതരിപ്പിക്കുന്നത്.

“അമിത് ഷാ കൊറോണ വൈറസ് ബാധിച്ചു മരിച്ചാല്‍ ഞങ്ങൾ അതിൽ വിശ്വസിക്കും. കാരണം ബി.ജെ.പി അനുയായികളോ ബി.ജെ.പി സൗഹൃദ മാധ്യമ പ്രവര്‍ത്തകരോ കൊറോണ വൈറസ് മൂലം മരിച്ചിട്ടില്ല. എന്നാല്‍ ഒരു മുസ്ലിമിനോ ദലിതനോ ഒരു സാധാരണ രോഗം പോലും വന്നാൽ അവർ മരിക്കുകയാണ്”,- റിസ്വി പറയുന്നു. ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണ് അമിത് ഷായ്ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്തയെന്നും അവര്‍ അവകാശപ്പെടുന്നു.
കൊറോണ വൈറസ് നിലവിലില്ലാത്തതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മധുവിധുവിനുശേഷം അദ്ദേഹം മടങ്ങിവരും. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും വൈറസില്ല, ”അവർ പറയുന്നു.

നേരത്തെ, കൊറോണ വൈറസ് ഒരു പ്രഹസനമാണെന്ന് ഷഹീൻ ബാഗ് ‘പ്രതിഷേധ’ ത്തിന്റെ പതിവ് മുഖമായ റിസ്വി അവകാശപ്പെട്ടിരുന്നു. കൊറോണ വൈറസിനെ ഗൂഢാലോചനയെന്ന് വിളിക്കാത്തതിനാല്‍ ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവര്‍ക്കെതിരെയും റിസ്വി രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles